ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേയ്ക്ക് എത്താൻ സമയമെടുക്കുമെന്ന് ചാൻസലർ റിഷി സുനാക്ക്. അൺ എംപ്ളോയ്മെൻ്റ് ബെനഫിറ്റ് ക്ളെയിം ചെയ്യുന്നവരുടെ എണ്ണം 2.1 മില്യണായി
ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേയ്ക്ക് എത്താൻ സമയമെടുക്കുമെന്ന് ചാൻസലർ റിഷി സുനാക്ക് വ്യക്തമാക്കി. ഉടനെ ഒരു റിക്കവറിയ്ക്കുള്ള സാധ്യത കുറവാണ്. ജനങ്ങൾ ലോക്ക് ഡൗണിൻ്റെ നിയന്ത്രണങ്ങൾക്ക് അനുസരിച്ച് ജീവിത രീതികൾ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. ലോക്ക് ഡൗൺ തുടരുന്നതിനാൽ സാധാരണ ജനജീവിതവും അതുമായി സമരസപ്പെട്ടു കഴിഞ്ഞു. ഈ ജീവിത ശൈലികളിൽ മാറ്റം വരാനും സമയമെടുക്കും. ചാൻസലർ പറഞ്ഞു. അൺ എംപ്ളോയ്മെൻ്റ് ബെനഫിറ്റ് ക്ളെയിം ചെയ്യുന്നവരുടെ ആകെ എണ്ണം ഏപ്രിലിൽ 2.1 മില്യണായിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ 856,000 പേരാണ് പുതിയ ക്ളെയിമിന് അപേക്ഷിച്ചത്.
ലോക്ക് ഡൗൺ നീളുന്നതിനനുസരിച്ച് ഇക്കോണമിയ്ക്ക് ഉണ്ടാവുന്ന തകർച്ചയ്ക്ക് ആക്കം കൂടും. അത് സ്ഥായിയായ പ്രശ്നമായി രാജ്യത്തെ ബാധിക്കാം. രാജ്യത്തെ റീട്ടെയിൽ മേഖല ജൂൺ ആദ്യം മുതൽ പ്രവർത്തിക്കാൻ അനുമതി നല്കിയാലും ഷോപ്പിംഗുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ജനങ്ങൾ നേരിടേണ്ടി വരും. എത്രമാത്രം പണം ചിലവഴിക്കുന്നുണ്ടെന്നും എത്രയാളുകൾ ഇതിനായി പുറത്തു പോവുന്നുണ്ടെന്നതും ഇതിനെ ആശ്രയിച്ചിരിക്കും. ജോബ് വേക്കൻസികളുടെ എണ്ണത്തിൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ 170,000 ൻ്റെ കുറവ് രേഖപ്പെരുത്തിക്കൊണ്ട് 637,000 ലേയ്ക്ക് താഴ്ന്നു. ലോർഡ്സിൻ്റെ ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റിയ്ക്കു മുൻപിലാണ് റിഷി സുനാക്ക് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












