ഹെൽത്ത് കെയർ സ്റ്റാഫിന് ആൻ്റിബോഡി ടെസ്റ്റ് അടുത്തയാഴ്ച മുതൽ ആരംഭിക്കുമെന്ന് ഗവൺമെൻ്റ്. ആദ്യം ലഭിക്കുന്നത് ഫ്രണ്ട് ലൈൻ സ്റ്റാഫുകൾക്ക്
കൊറോണ വൈറസ് ആൻ്റിബോഡി ടെസ്റ്റ് അടുത്തയാഴ്ച മുതൽ ഹെൽത്ത് കെയർ സ്റ്റാഫിന് ലഭ്യമാക്കാനുള്ള നടപടികൾ ഗവൺമെൻറ് ആരംഭിച്ചു. ഫ്രണ്ട് ലൈൻ സ്റ്റാഫുകൾക്ക് ആയിരിക്കും ഈ ടെസ്റ്റ് ആദ്യം ലഭ്യമാക്കുക. വൈറസ് ഇൻഫെക്ഷൻ ബാധിച്ചിരുന്നോ എന്നറിയാനുള്ളതാണ് ഈ ടെസ്റ്റ്. ഫ്രണ്ട് ലൈൻ സ്റ്റാഫിന് ജോലി സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷിതത്വ ബോധം സൃഷ്ടിക്കുന്നതിനും ഉത്കണ്ഠ കുറയ്ക്കുന്നതിനും ഇതുപകരിക്കുമെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് കരുതുന്നു. ബ്ളഡ് ടെസ്റ്റ് നടത്തിയാണ് ആൻറിബോഡിയുടെ സാന്നിധ്യം കണ്ടെത്തുന്നത്.
ഇൻ്റൻസീവ് കെയർ, കൊറോണ വാർഡുകൾ, ആക്സിഡൻ്റ് ആൻഡ് എമർജൻസി എന്നിവിടങ്ങളിലടക്കം കൊറോണ പേഷ്യൻ്റുമായി അടുത്ത സമ്പർക്കം പുലർത്തുന്ന എല്ലാ സ്റ്റാഫുകൾക്കും ആൻറിബോഡി ടെസ്റ്റ് നടത്തും. രണ്ട് ആൻറിബോഡി ടെസ്റ്റുകൾ പബ്ളിക് ഹെൽത്ത് ഇംഗ്ലണ്ട് കഴിഞ്ഞയാഴ്ച വാലിഡേറ്റ് ചെയ്തിരുന്നു. സ്വിസ് ആസ്ഥാനമായുള്ള റോഷ് ഫാർമസി, അമേരിക്കൻ കമ്പനിയായ അബോട്ട് എന്നിവയാണിത്. വെൽഷ് കമ്പനിയായ ഓർത്തോ ക്ളിനിക്കൽ ഡയഗ്നോസ്റ്റിക്സിൻ്റെ ടെസ്റ്റിനും ഈയാഴ്ച അംഗീകാരം നല്കിയിട്ടുണ്ട്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












