എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ കോവിഡ് മൂലം മരണമടഞ്ഞ ഇമിഗ്രൻ്റ് സ്റ്റാഫിൻ്റെ കുടുംബങ്ങൾക്ക് ബ്രിട്ടണിൽ തുടരാം. സപ്പോർട്ട് സ്റ്റാഫിനും കെയർ വർക്കേഴ്സിനും ഇതിൻ്റെ ആനുകൂല്യം ലഭിക്കും
എൻഎച്ച്എസ് ഫ്രണ്ട് ലൈനിൽ കോവിഡ് മൂലം മരണമടഞ്ഞ ഇമിഗ്രൻ്റ് സ്റ്റാഫിൻ്റെ കുടുംബങ്ങൾക്ക് ബ്രിട്ടണിൽ തുടരാം. സപ്പോർട്ട് സ്റ്റാഫിനും കെയർ വർക്കേഴ്സിനും ഇതിൻ്റെ ആനുകൂല്യം ലഭിക്കും. നേരത്തെയുള്ള ഹോം ഓഫീസ് ബിറീവ്മെൻറ് സ്കീം നഴ്സുമാരsങ്ങുന്ന പ്രത്യേക വിഭാഗത്തിനു മാത്രമേ ബാധകമായിരുന്നുള്ളൂ. എന്നാൽ ഇത് ക്ളീനേഴ്സ്, പോർട്ടർമാർ, മറ്റ് ലോ സാലറി വർക്കേഴ്സ് എന്നിവർക്ക് കൂടി പ്രയോജനം ചെയ്യുന്ന രീതിയിൽ ഭേദഗതി ചെയ്തതായി ഹോം സെക്രട്ടറി പ്രിതി പട്ടേൽ പറഞ്ഞു. ഇവർക്ക് ഇൻഡെഫിനിറ്റ് ലീവ് ടു റിമെയിൽ ഉടൻ പ്രാബല്യത്തോടെ ലഭ്യമാക്കും. സ്റ്റാഫ് യൂണിയനുകളുടെയും ലേബർ പാർട്ടിയുടെയും സമ്മർദ്ദത്തെ തുടർന്നാണ് ഹോം ഓഫീസ് പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ചത്.
എന്നാൽ എൻഎച്ച്എസ് സ്റ്റാഫിന് പ്രഖ്യാപിച്ചിരിക്കുന്ന ഫ്രീ വിസാ എക്സ്റ്റൻഷൻ സപ്പോർട്ട് സ്റ്റാഫിന് ലഭ്യമല്ല. മാർച്ചിൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ സ്കീമിൽ എൻഎച്ച്എസ് ഡോക്ടേഴ്സ്, നഴ്സസ്, പാരാമെഡിക്സ് എന്നിവരെയാണ് ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞ മാസം റേഡിയോ ഗ്രാഫർമാർ, സോഷ്യൽ വർക്കേഴ്സ് എന്നിവരെയും ഇതിൻ്റെ കീഴിൽ കൊണ്ടുവന്നിരുന്നു. മാർച്ച് 31നും ഒക്ടോബർ ഒന്നിനും ഇടയിൽ വിസാ കാലാവധി അവസാനിക്കുന്നവർക്കാണ് ഒരു വർഷത്തെ സൗജന്യ എക്സ്റ്റൻഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












