ജൂൺ 8 മുതൽ ഇംഗ്ലണ്ടിൽ ഡെൻറൽ പ്രാക്ടീസുകൾ തുറക്കാൻ അനുമതി. ആവശ്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് നിർദ്ദേശം
ഇംഗ്ലണ്ടിൽ ജൂൺ 8 മുതൽ ഡെൻറൽ പ്രാക്ടീസുകൾ തുറക്കാൻ അനുമതി നല്കി. ഇവ പ്രവർത്തനമാരംഭിക്കുമ്പോൾആവശ്യമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന് നിർദ്ദേശം നല്കിയിട്ടുണ്ട്. മാർച്ച് 25 മുതൽ ഇംഗ്ലണ്ടിലെ ഡെൻറൽ പ്രാക്ടീസുകളെല്ലാം സസ്പെൻഡ് ചെയ്തിരിക്കുകയായിരുന്നു. ബ്രിട്ടീഷ് ഡെൻറൽ അസോസിയേഷൻ തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാൽ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ ലഭ്യത അനുസരിച്ച് മാത്രമേ പ്രവർത്തനം സാധാരണ നിലയിലാക്കുന്ന കാര്യം പറയാനാകൂ എന്ന് BDA പറഞ്ഞു. പേഷ്യൻ്റുകൾക്ക് വെയിറ്റിംഗ് ഏരിയയിൽ ഹാൻഡ് സാനിറ്റൈസർ, മാസ്ക്, ഗ്ലൗവ്സ് എന്നിവ ആവശ്യമാണ്. അത്യാവശ്യ ഡെൻറൽ ട്രീറ്റ്മെൻ്റ് ആവശ്യമുള്ളവർ ഇപ്പോൾ അർജൻ്റ് ഡെൻറൽ കെയർ ഹബിനെ ആശ്രയിക്കുകയാണ് ചെയ്യുന്നത്.
ബ്രിട്ടണിലെ ലോക്ക്ഡൗണിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ വീണ്ടും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ജൂൺ 1 മുതൽ ആറുപേരു വരെയുള്ള ഗ്രൂപ്പുകളുമൊത്ത് വീടുകളിലെ ഗാർഡനിലും പാർക്കുകളിലും സമയം ചിലവഴിക്കാൻ അനുമതി നല്കി. ഈയവസരങ്ങളിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചിരിക്കണം. ഗ്രൂപ്പുകൾ തമ്മിൽ 2 മീറ്റർ അകലം ഉണ്ടായിരിക്കണം. വീടുകളുടെ ഗാർഡനുകളിലും മറ്റ് പ്രൈവറ്റ് ഔട്ട് ഡോർ ഏരിയയിലും ഇങ്ങനെ ഒന്നിച്ചു കൂടാൻ അനുവാദം നല്കിയിട്ടുണ്ട്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും പരസ്പരം സന്ദർശിക്കുന്നതിന് ഇത് അവസരമൊരുക്കുമെന്ന് ബോറിസ് പറഞ്ഞു.
സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കുമെന്ന് ബോറിസ് വ്യക്തമാക്കി. പ്രൈമറി സ്കൂളുകൾക്കാണ് പ്രവർത്തിക്കാൻ അനുവാദം നല്കിയിട്ടുള്ളത്. പ്രൈമറി സ്കൂളുകളിലെ റിസപ്ഷനും ഇയർ 1, ഇയർ 6 ക്ലാസുകൾ ആദ്യം തുടങ്ങും. സെക്കണ്ടറി സ്കൂളുകളിലെ ഇയർ 10, ഇയർ 11 ക്ലാസുകൾ വീണ്ടും ആരംഭിക്കാനുള്ള അനുമതിയും കൊടുത്തിട്ടുണ്ട്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












