കോവിഡ് ചികിത്സയ്ക്ക് ഐബുപ്രൊഫിൻ ഫലപ്രദമാണോ എന്നറിയാനുള്ള ലിബറേറ്റ് ട്രയലിന് ലണ്ടനിൽ സയൻ്റിസ്റ്റുകൾ തുടക്കം കുറിച്ചു
കൊറോണ വൈറസ് ബാധിതരുടെ രോഗവിമുക്തിയ്ക്ക് ഐബുപ്രൊഫിൻ ഫലപ്രദമാണോ എന്നറിയാനുള്ള ട്രയലിന് ലണ്ടനിൽ സയൻ്റിസ്റ്റുകൾ തുടക്കം കുറിച്ചു. ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിലെയും കിംഗ്സ് കോളജിലെയും ടീമുകൾ സംയുക്തമായാണ് പരീക്ഷണങ്ങൾ നടത്തുന്നത്. പെയിൻ കില്ലറും ആൻ്റി ഇൻഫ്ളമേറ്ററി ഡ്രഗുമായ ഐബുപ്രൊഫെൻ ബ്രീത്തിംഗ് പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിയ്ക്കുമോ എന്നാണ് പരിശോധിക്കുന്നത്. ലിബറേറ്റ് എന്നു പേരിട്ടിരിക്കുന്ന ഈ ട്രയലിൽ പങ്കെടുക്കുന്ന കൊറോണ രോഗികളിൽ പകുതിപ്പേർക്ക് സാധാരണ കെയറിനൊപ്പം ഐബു പ്രൊഫെനും നല്കും. ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതുമൂലം രോഗികളെ വെൻറിലേറ്ററിൽ ഇടേണ്ട അവസ്ഥ ഒഴിവാക്കാൻ ഐബു പ്രൊഫെൻ ട്രീറ്റ് മെൻ്റ് ഉപകരിക്കുമെന്നാണ് പ്രതീക്ഷ.
സാധാരണ ലഭ്യമായ ടാബ്ലെറ്റ് രൂപത്തിലുള്ള ഐബു പ്രൊഫെൻ അല്ല ഇതിനായി ഉപയോഗിക്കുന്നത്. ലിപ്പിഡ് കാപ്സ്യൂൾ ഫോമിലുള്ള ഡ്രഗാണ് ചികിത്സയ്ക്ക് നിർദ്ദേശിക്കുന്നത്. ആർത്രൈറ്റിസ് രോഗികളിൽ ഇത് ചികിത്സയ്ക്ക് നിലവിൽ ഉപയോഗിച്ചു വരുന്നുണ്ട്. ആനിമൽ ട്രയലുകളിൽ ഇത് അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രോം ഭേദപ്പെടുത്താൻ ഫലപ്രദമെന്ന് തെളിഞ്ഞിരുന്നു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












