ഇംഗ്ലണ്ടിൽ പബ്ളിക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നവർ ജൂൺ 15 മുതൽ നിർബന്ധമായും ഫേസ് കവറിംഗ് ധരിക്കണം. ലംഘിച്ചാൽ ഫൈൻ നൽകണം
ഇംഗ്ലണ്ടിൽ പബ്ളിക് ട്രാൻസ്പോർട്ട് ഉപയോഗിക്കുന്നവർ ജൂൺ 15 മുതൽ നിർബസമായും ഫേസ് കവറിംഗ് ധരിക്കണമെന്ന് ഗവൺമെൻ്റിൻ്റെ നിർദ്ദേശം. ഇത് ലംഘിച്ചാൽ ഫൈൻ നൽകണം. ഇന്നത്തെ ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിലാണ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗ്രാൻ്റ് ഷാപ്പ്സ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൊറോണ ഇൻഫെക്ഷൻ വ്യാപിക്കുന്നത് തടയുന്നതിനാണ് ഈ അധിക നിയന്ത്രണം ഏർപ്പെടുത്തുന്നത്. പ്രായമായവരെയും അംഗ വൈകല്യമുള്ളവരെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫേസ് കവറിംഗ് കൊറോണ വ്യാപന നിയന്ത്രണത്തെ സഹായിക്കുമോയെന്ന കാര്യത്തിൽ ഭിന്നാഭിപ്രായത്തിലായിരുന്നു ഗവൺമെൻ്റും SAGE കമ്മിറ്റിയും. എന്നാൽ SAGE ഇക്കാര്യത്തിലുള്ള നിലപാട് മാറ്റിയതിനെ തുടർന്നാണ് നിയന്ത്രണം നടപ്പാക്കുന്നത്.
എന്നാൽ ക്ളിനിക്കൽ മാസ്കുകൾ ഹെൽത്ത് വർക്കേഴ്സിനായി റിസർവ്വ് ചെയ്യണമെന്ന് ട്രാൻസ്പോർട്ട് സെക്രട്ടറി പറഞ്ഞു. സ്കോട്ട്ലൻഡിലും സമാനമായ നയം നടപ്പാക്കുമെന്ന് നിക്കോള സ്റ്റർജെൻ സൂചിപ്പിച്ചു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












