വീടുകൾ വില്പനയ്ക്കിടുമ്പോൾ നല്ല ഗാർഡനുകൾ ആളുകളെ ആകർഷിക്കുന്നു. പുതിയ ട്രെൻഡനുസരിച്ച് രണ്ട് ബെഡ് റൂം വീടുകൾക്ക് വൻ ഡിമാൻഡ്
കൊറോണ വൈറസ് ലോക്ക് ഡൗൺ യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ പുതിയ ട്രെൻഡുകൾ സൃഷ്ടിക്കുന്നു. വീടുകൾ വില്പനയ്ക്കിടുമ്പോൾ നല്ല ഗാർഡനുകൾ മാർക്കറ്റിംഗ് സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്നത് കൂടുതൽ ആളുകളെ ആകർഷിക്കുന്നു. ഇത്തരം പ്രോപ്പർട്ടികളിലാണ് കൂടുതൽ ബ്രൗസിംഗ് നടക്കുന്നത്. നേരത്തെയുള്ള ട്രെൻഡനുസരിച്ച് കിച്ചൻ്റെ ഫോട്ടോകളാണ് ആളുകളെ പ്രോപ്പർട്ടിയിൽ താത്പര്യം കാണിക്കാൻ പ്രേരിപ്പിച്ചിരുന്നത്. ലോക്ക് ഡൗൺ മൂലം വീടുകളിൽ നിന്ന് ജോലി ചെയ്യുന്നവരുടെ പ്രോപ്പർട്ടി സേർച്ചിൻ്റെ അടിസ്ഥാനത്തിലാണ് റൈറ്റ് മൂവിൻ്റെ പുതിയ വെളിപ്പെടുത്തൽ ഉണ്ടായത്.
ഫ്ളാറ്റുകൾക്ക് ഇപ്പോൾ അത്ര താത്പര്യം വാടകയ്ക്ക് എടുക്കുന്നവരും വാങ്ങുന്നവരും കാണിക്കുന്നില്ല. ജനുവരിയിൽ സ്റ്റുഡിയോ ഫ്ളാറ്റുകൾക്കായിരുന്നു ഏറ്റവും ആവശ്യക്കാർ ഉണ്ടായിരുന്നത്. എന്നാൽ മെയ് മുതൽ സ്ഥിതി മാറി. പുതിയ ട്രെൻഡനുസരിച്ച് രണ്ട് ബെഡ് റൂം വീടുകൾക്ക് വൻ ഡിമാൻഡാണുള്ളത്. ഗാർഡനുള്ള സാമാന്യ വലുപ്പമുള്ള വീടുകൾക്കാണ് ഇപ്പോൾ മാർക്കറ്റിൽ താത്പര്യം കൂടുതലുള്ളത്. ഗാരേജും ആവശ്യത്തിനു വർക്ക് സ്പേസും ഉള്ള വീടുകൾക്കാണ് അടുത്ത മുൻഗണന. പാർക്കുകൾക്ക് അടുത്തുള്ളതും വളർത്തുമൃഗങ്ങൾക്ക് പറ്റിയ വീടുകൾക്കും ആവശ്യക്കാരേറെയാണ്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












