സൺഡേ ട്രേഡിംഗ് നിയന്ത്രണങ്ങൾ ഒരു വർഷത്തേയ്ക്ക് നീക്കാൻ സാധ്യത. നിയമ മാറ്റമനുസരിച്ച് സൂപ്പർ മാർക്കറ്റുകൾ ആറു മണിക്കൂറിൽ കൂടുതൽ തുറക്കാൻ അനുമതി നല്കും
കൊറോണ ക്രൈസിസിൽപ്പെട്ട ബ്രിട്ടീഷ് ഇക്കോണമിയ്ക്ക് കിക്ക്സ്റ്റാർട്ട് നല്കാനുള്ള വിവിധ പദ്ധതികൾ ഗവൺമെൻ്റ് പരിഗണിക്കുന്നു. സൺഡേ ട്രേഡിംഗ് നിയന്ത്രണങ്ങൾ ഒരു വർഷത്തേയ്ക്ക് നീക്കാൻ നിർദ്ദേശം ഉയർന്നു വന്നിട്ടുണ്ട്. ഇതിൻ്റെ വിവിധ വശങ്ങൾ നിയമ വിദഗ്ദർ പഠിച്ചു വരികയാണെന്ന് ഡൗണിംഗ് സ്ട്രീറ്റ് സ്ഥിരീകരിച്ചു. കഫേകളും പബുകളും ഫാസ്റ്റ് ട്രാക്ക് അപ്രൂവൽ വഴി തുറക്കുന്നതിനും ഫുഡും ഡ്രിങ്കും ഔട്ട് ഡോറിൽ സേർവ് ചെയ്യുന്നതിനുള്ള അനുമതി നല്കുന്ന കാര്യവും ഗവൺമെൻ്റിൻ്റെ മുൻഗണനാ വിഷയങ്ങളിൽ പെടുന്നു.
സാമ്പത്തിക മാന്ദ്യത്തിൽ രാജ്യം അകപ്പെടുന്നതുമൂലമുള്ള പ്രതിസന്ധികൾക്കൊപ്പം അൺ എംപ്ളോയ്മെൻറും രൂക്ഷമാകുന്ന സ്ഥിതി ഉണ്ടാകാനുള്ള സാധ്യതകൾ കുറയ്ക്കാനാണ് ഗവൺമെൻ്റ് ശ്രമിക്കുന്നത്. പരിഗണനയിലുള്ള നിയമ മാറ്റമനുസരിച്ച് സൂപ്പർ മാർക്കറ്റുകൾ ആറു മണിക്കൂറിൽ കൂടുതൽ സൺഡേ തുറക്കാൻ അനുമതി നല്കും. എന്നാൽ ഇക്കാര്യത്തിൽ ചർച്ച് ലീഡേഴ്സിൻ്റെയും കൺസർവേറ്റീവ് ബാക്ക്ബെഞ്ചിലെ പാരമ്പര്യവാദികളുടെയും എതിർപ്പ് പ്രതീക്ഷിക്കുന്നുണ്ട്.
2016 ൽ സൺഡേ ട്രേഡിംഗ് അവറുകൾ നീട്ടാൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ നടത്തിയ ശ്രമം 27 ടോറി എംപിമാർ പ്രതിപക്ഷ പിന്തുണയോടെ പരാജയപ്പെടുത്തിയിരുന്നു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












