യുകെയിൽ കാർ സ്ക്രാപ്പേജ് സ്കീം പരിഗണനയിൽ. പെട്രോൾ, ഡീസൽ കാറുകൾ മാറ്റി ഇലക്ട്രിക് മോഡൽ സ്വന്തമാക്കാൻ 6,000 പൗണ്ട് വരെ ലഭിക്കാം
കൊറോണ ക്രൈസിസിൽ പെട്ട ബ്രിട്ടണിലെകാർ ഇൻഡസ്ട്രിയെ തകർച്ചയിൽ നിന്ന് രക്ഷിക്കാനും നെറ്റ് സീറോ കാർബൺ ലക്ഷ്യവുമായി കാർ സ്ക്രാപ്പേജ് സ്കീം യുകെ ഗവൺമെൻ്റ് പരിഗണിക്കുന്നു. ഇതനുസരിച്ച് പെട്രോൾ, ഡീസൽ കാറുകൾ മാറ്റി ഇലക്ട്രിക് മോഡൽ സ്വന്തമാക്കാൻ 6,000 പൗണ്ട് വരെ നല്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. മോട്ടോറിംഗ് ഗ്രൂപ്പുകളും എൺവയോൺമെൻ്റൽ കാമ്പയിനേഴ്സും പുതിയ നീക്കത്തെ സ്വാഗതം ചെയ്തു. ശരിയായ ദിശയിലുള്ള നീക്കമാണിതെന്നു ഗ്രീൻപീസ് പറഞ്ഞു. തികച്ചും നല്ല ആശയമെന്ന് AA പ്രതികരിച്ചു.
ലോക്ക് ഡൗണിനെത്തുടർന്നുണ്ടായ മാർക്കറ്റ് സ്ഥിതിവിശേഷങ്ങളെ തുടർന്ന് പുതിയ കാറുകൾക്ക് ഡിമാൻഡ് കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെയ് മാസത്തിൽ വില്പനയിൽ 90 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാർബൺ ബഹിർഗമനത്തെ നിയന്ത്രിക്കാനുള്ള ദീർഘകാല പദ്ധതിക്കാണ് ഗവൺമെൻ്റ് നീക്കം നടത്തുന്നത്. ഇതു സംബന്ധിച്ച് ജൂലൈ 6 ന് ബോറിസ് ജോൺസൺ പ്രഖ്യാപനം നടത്തുമെന്നാണ് ദി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നത്.
കാർ നിർമ്മാതാക്കൾക്ക് പ്രയോജനം ചെയ്യുന്ന ഈ പദ്ധതി എയർ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനും സഹായകമാണെന്ന് ഇൻഡസ്ട്രി വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് വെഹിക്കിളുകൾ ചാർജ് ചെയ്യാൻ ആവശ്യമായ പോയിൻറുകൾ യുകെയിലെമ്പാടും സജ്ജമാക്കിയാൽ മാത്രമേ വീടെത്താൻ കഴിയുമെന്ന ആത്മവിശ്വാസം ഡ്രൈവർമാരിൽ ഉണ്ടാകുകയുള്ളൂവെന്ന് ഇവർ അഭിപ്രായപ്പെട്ടു. കൂടാതെ കാറുകളിൽ ഉപയോഗിക്കുന്ന ബാറ്ററികൾ നിർമ്മിക്കാനാവശ്യമായ ഫാക്ടറികളും തയ്യാറാവേണ്ടതുണ്ട്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS











