ടെസ്റ്റ് ആൻഡ് ട്രേയ്സ് സ്കീമനുസരിച്ച് 26,985 പേരോട് സെൽഫ് ഐസൊലേറ്റ് ചെയ്യാൻ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് നിർദ്ദേശിച്ചു
പുതിയതായി നടപ്പാക്കിയ ടെസ്റ്റ് ആൻഡ് ട്രേയ്സ് സ്കീമനുസരിച്ച് 26,985 പേരോട് സെൽഫ് ഐസൊലേറ്റ് ചെയ്യാൻ ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്ത് നിർദ്ദേശിച്ചു. മെയ് 28 നും ജൂൺ 3 നുമിടയിൽ 8,117 പേർ ടെസ്റ്റിൽ കോവിഡ് പോസിറ്റീവെന്ന് തെളിയുകയും അവരുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിലാണിത്. പോസിറ്റീവായവരിൽ മൂന്നിൽ രണ്ട് ഭാഗമേ കോണ്ടാക്ട് ഡീറ്റെയിൽസ് ഇതുവരെ നല്കിയിട്ടുള്ളു.
ടെസ്റ്റ് ആൻഡ് ട്രേയ്സ് അനുസരിച്ച് 31,794 പേരെ ഐഡൻ്റിഫൈ ചെയ്തു. ഇതിൽ 85 ശതമാനത്തോളം പേരെ ബന്ധപ്പെട്ട് അവരോട് വീടുകളിൽ സെൽഫ് ഐസൊലേറ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് ടെസ്റ്റ് ആൻഡ് ട്രേയ്സ് എന്ന മോണിറ്ററിംഗ് സംവിധാനം നടപ്പിലാക്കിയത്. ബാരോനസ് ഹാർഡിംഗാണ് ഈ പ്രോഗ്രാമിൻ്റെ ഹെഡായി നിയമിക്കപ്പെട്ടിരിക്കുന്നത്. ഗോൾഡ് സ്റ്റാൻഡാർഡ് നിലവാരത്തിലേയ്ക്ക് ടെസ്റ്റ് ആൻഡ് ട്രേയ്സ് എത്തിയിട്ടില്ലെങ്കിലും പ്രവർത്തനക്ഷമമായ ഒരു സംവിധാനമായി ടെസ്റ്റ് ആൻഡ് ട്രേയ്സ് മാറിക്കഴിഞ്ഞതായി അവർ പറഞ്ഞു.
പോസിറ്റീവെന്ന് തെളിഞ്ഞവരുടെ കോണ്ടാക്ടുകളിൽ ചിലത് ട്രേയ്സ് ചെയ്യാൻ പറ്റാതെ വന്നതായും ഏതാനും കേസുകളിൽ തെറ്റായ വിവരങ്ങളാണ് ലഭ്യമായതെന്നും ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് പറഞ്ഞു. ചില പേഷ്യൻ്റുകൾ വിവരങ്ങൾ നല്കാൻ വിസമ്മതിക്കുകയും ചെയ്തിട്ടുണ്ട്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












