ലോക്ക് ഡൗൺ സമയത്ത് 600,000 വർക്കേഴ്സിന് യുകെയിൽ ജോലി നഷ്ടപ്പെട്ടു. അൺ എംപ്ളോയിമെൻ്റ് ബെനഫിറ്റ് നേടുന്നവരുടെ എണ്ണം 2.8 മില്യണായി
ലോക്ക് ഡൗൺ സമയത്ത് ബിസിനസുകൾ പ്രവർത്തനം നിർത്തിവച്ചതു മൂലവും ഗവൺമെൻ്റ് ഏർപ്പെടുത്തിയ സോഷ്യൽ ഡിസ്റ്റൻസിംഗ് അടക്കമുള്ള നിയന്ത്രണങ്ങളാലും യുകെയിൽ 600,000 വർക്കേഴ്സിന് ജോലി നഷ്ടപ്പെട്ടു. അൺ എംപ്ളോയിമെൻ്റ് ബെനഫിറ്റ് നേടുന്നവരുടെ എണ്ണം 2.8 മില്യണായി ഉയർന്നിട്ടുണ്ട്. ഇതിൽ മാർച്ച് മുതൽ ബെനഫിറ്റിനായി രജിസ്റ്റർ ചെയ്തവരുടെ എണ്ണം 1.6 മില്യണാണ്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ സർവേയനുസരിച്ച് പെയ്ഡ് എംപ്ളോയികളുടെ എണ്ണത്തിൽ മെയ് മാസത്തിൽ മാർച്ചിനെ അപേക്ഷിച്ച് 2.1 ശതമാനം കുറവ് ഉണ്ടായിട്ടുണ്ട്.
എന്നാൽ ജോബുകൾ എത്രയെണ്ണം നഷ്ടപ്പെടുമെന്നത് നിലവിലെ ജോബ് റീറ്റെൻഷൻ സ്കീം അവസാനിക്കുന്ന ഒക്ടോബറിന് ശേഷമേ അറിയാനാവൂ എന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷ് ചാൻസലർ പ്രഖ്യാപിച്ച സ്കീം അനുസരിച്ച് 9.1 മില്യണാളുകൾ ഇതിലൂടെയാണ് സാലറി നേടുന്നത്. ബ്രിട്ടണിലെ നാലിലൊന്ന് വർക്ക്ഫോഴ്സ് വരുമിത്.
അൺഎംപ്ളോയ്മെൻറ് നിരക്ക് ഇപ്പോൾ 3.9 ശതമാനമാണ്. ഒരാഴ്ചയിൽ വർക്ക് ചെയ്യുന്ന മണിക്കൂറുകളുടെ എണ്ണത്തിൽ 94.2 മില്യണാണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ജോബ് വേക്കൻസികളുടെ എണ്ണത്തിൽ 342,000 ൻ്റെ കുറവുണ്ടായിട്ടുണ്ട്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












