ബോറിസ് ജോൺസനുനേരെ പാർലമെൻ്റിനു മുമ്പിൽ പ്രതിഷേധം. പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന ജാഗ്വാറിനു പിന്നിൽ എസ്കോർട്ട് വെഹിക്കിൽ ഇടിച്ചു
ബ്രിട്ടീഷ് പാർലമെൻ്റ് ഗേറ്റിൽ നടന്ന നാടകീയ പ്രതിഷേധത്തിനിടയിൽ പ്രധാനമന്ത്രിയുടെ കാർ അപകടത്തിൽ പെട്ടു. കുർദിഷ് റിബലുകൾക്കെതിരെയുള്ള ടർക്കിയുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ചു കൊണ്ട് ഒരാൾ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനു മുൻപിലേയ്ക്ക് ഓടിയടുക്കുകയായിരുന്നു. മോട്ടോർ കേഡ് പോലീസിൻ്റെ അകമ്പടിയോടെ പാർലമെൻ്റിലെ ക്വസ്റ്റ്യൻ ടൈമിനു ശേഷം പുറത്തേയ്ക്ക് പോവുകയായിരുന്ന പ്രധാനമന്ത്രി സഞ്ചരിച്ചിരുന്ന ജാഗ്വാർ പെട്ടെന്ന് നിറുത്തേണ്ടതായി വന്നു. ഇതേ തുടർന്ന് പുറകിലുണ്ടായിരുന്ന സെക്യൂരിറ്റി വെഹിക്കിളായ റേഞ്ച് റോവർ ബോറിസിൻ്റെ കാറിൽ ഇടിക്കുകയായിരുന്നു. ജാഗ്വറിന് ചെറിയ രീതിയിലുള്ള കേടുപറ്റിയെങ്കിലും ബോറിസ് ജോൺസൺ അടക്കമുളള ആർക്കും പരിക്കില്ല.
പ്രതിഷേധക്കാരനെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം യാത്ര തുടരുകയും ചെയ്തു. ക്രാഷ് നടക്കുമ്പോൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ കാറിനുള്ളിൽ ഉണ്ടായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു.


For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












