പാഠ്യ ദിനങ്ങൾ നഷ്ടപ്പെട്ട കുട്ടികളെ സഹായിക്കാൻ ക്യാച്ച് അപ്പ് പ്രോഗ്രാം. സ്കൂൾ തുറക്കുമ്പോൾ അദ്ധ്യയന സമയത്തിൻ്റെ ദൈർഘ്യം കൂട്ടാൻ ആലോചന
ഇംഗ്ലണ്ടിലെ സ്കൂൾ കുട്ടികൾക്ക് അദ്ധ്യയന ദിനങ്ങൾ ലോക്ക് ഡൗൺ മൂലം നഷ്ടപ്പെട്ടതിനാൽ അടുത്ത ടേമിൽ ക്യാച്ച് അപ്പ് പ്രോഗ്രാം നടപ്പാക്കാൻ മിനിസ്റ്റർമാർ ആലോചിക്കുന്നു. സ്കൂൾ തുറക്കുമ്പോൾ അദ്ധ്യയന സമയത്തിൻ്റെ ദൈർഘ്യം കൂട്ടാൻ പദ്ധതി. ക്ലാസുകൾ തുടങ്ങുന്നതിന് മുൻപും ശേഷവും കൂടുതൽ സമയം ബോൾട്ട് ഓൺ സെഷനായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പ്രതീക്ഷിക്കുന്ന അദ്ധ്യയന നിലവാരത്തിൽ എത്താത്ത കുട്ടികൾ ഇതിൽ പങ്കെടുക്കണം. ഇതിനായുള്ള ഫണ്ടിംഗിൻ്റെ കാര്യം ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന.
സ്കൂൾ അന്തരീക്ഷത്തിലാണ് കുട്ടികൾക്ക് പഠിക്കാൻ ഏറ്റവും കൂടുതൽ കഴിയുന്നത്. ലോക്ക് ഡൗൺ കാലത്ത് കുട്ടികൾ വളരെ കുറച്ചു സമയം മാത്രമാണ് പഠനത്തിനായി ചിലവഴിക്കുന്നത്. യൂണിവേഴ്സിറ്റി കോളജ് ലണ്ടൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ നടത്തിയ പഠനത്തിൽ രണ്ടു മില്യണിലേറെ കുട്ടികൾ ലോക്ക് ഡൗൺ കാലത്ത് ദിവസേന ഒരു മണിക്കൂറിൽ താഴെയാണ് പഠനത്തിനായി ചിലവഴിച്ചതെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ സ്കൂൾ സമയം നിയമഭേദഗതി വഴി നീട്ടാൻ പദ്ധതിയില്ല.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












