ബോറിസ് ജോൺസൻ്റെ പ്രൈം മിനിസ്റ്റീരിയൽ പ്ളെയിനിന് ഇനി മുതൽ നാഷണൽ കളേഴ്സ്. റീ പെയിൻ്റിംഗിന് ചെലവാക്കുന്നത് 900,000 പൗണ്ട്
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ തൻ്റെ ഔദ്യോഗിക യാത്രകൾക്ക് ഉപയോഗിക്കുന്ന പ്രൈം മിനിസ്റ്റീരിയൽ പ്ളെയിൻ റീ പെയിൻ്റ് ചെയ്യുന്നു. ഇനി മുതൽ നാഷണൽ കളേഴ്സായ റെഡ്, വൈറ്റ്, ബ്ളു നിറങ്ങളിലായിക്കും ഡിസൈൻ ചെയ്യുന്നത്. ഇതിൻ്റെ റീ പെയിൻ്റിംഗിന് ചെലവാക്കുന്നത് 900,000 പൗണ്ട് ആണ്. റോയൽ എയർ ഫോഴ്സിൻ്റെ വോയേജറിന് നിലവിൽ ഗ്രേ കളറാണ്. പ്രൈം മിനിസ്റ്റീരിയൽ പ്ളെയിൻ മേക്ക് ഓവറിനായി കേംബ്രിഡ്ജിൽ എത്തിയിട്ടുണ്ട്. റോയൽ ഫാമിലിയും ഈ പ്ളെയിൻ ഉപയോഗിക്കാറുണ്ട്. റീ പെയിൻ്റിംഗ് വഴി യുകെയെ പ്രതിനിധീകരിക്കുന്ന നാഷണൽ ബ്രാൻഡായി പ്രൈം മിനിസ്റ്റീരിയൽ പ്ളെയിൻ മാറുമെന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു. തുടർന്നും മിലിട്ടറി ജെറ്റുകൾ റീഫ്യൂവൽ ചെയ്യാനുള്ള സംവിധാനത്തിനായി പ്രൈം മിനിസ്റ്റീരിയൽ പ്ളെയിൻ ഉപയോഗിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്ളെയിനിൻ്റെ ബോഡി വൈറ്റായി പെയിൻ്റ് ചെയ്ത് അതിൽ ബ്ളു സ്ട്രൈപ്പുകൾ ഒരുക്കും. റ്റെയിൽ ഫിന്നിന് ബ്രിട്ടീഷ് ഫ്ളാഗിൻ്റെ കളറായിരിക്കും. റീ പെയിൻറ് ചെയ്യാനുള്ള തീരുമാനത്തിന് ബോറിസ് ജോൺസണാണ് അപ്രൂവൽ നല്കിയത്.
എന്നാൽ റീ പെയിൻ്റിംഗ് പ്രോജക്ട് പൊതുഖജനാവിൻ്റെ ദുരുപയോഗമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. രാജ്യമെമ്പാടുമുള്ള കുടുംബങ്ങൾ തങ്ങളുടെ ജോലിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ആശങ്കപ്പെടുന്ന ഈ അവസ്ഥയിൽ ഒരു മില്യണോളം പൗണ്ട് ചിലവഴിച്ച് മേക്ക് ഓവർ നടത്തുന്നത് മുൻഗണന വിഷയമാണോയെന്ന് ഗവൺമെൻറ് വ്യക്തമാക്കണമെന്ന് ലേബർ ഫ്രണ്ട് ബെഞ്ചിലെ ലൂയിസാ ഹേഗ് ആവശ്യപ്പെട്ടു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












