ഓഗസ്റ്റ് മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലും എംഒടി ടെസ്റ്റ് നിർബന്ധമാക്കി
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മൂലം എംഒടി ടെസ്റ്റിൽ നല്കിയിരുന്ന ഇളവുകൾ നീക്കാൻ ഗവൺമെൻറ് തീരുമാനിച്ചു. ഓഗസ്റ്റ് 1 മുതൽ ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട്ലൻഡിലും എംഒടി ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. റോഡ്സ് മിനിസ്റ്റർ ബരോനസ് വേർ ആണ് ഇക്കാര്യം അറിയിച്ചത്. കൂടുതൽ വാഹനങ്ങൾ റോഡിൽ ഇറങ്ങാൻ തുടങ്ങിയതു മൂലം റോഡ് സേഫ്റ്റി പ്രധാന്യത്തോടെ എടുക്കേണ്ടതായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ നിലവിലിരുന്നതിനാൽ ആറു മാസം വരെ എംഒടി ടെസ്റ്റിൽ ഇളവു നല്കിയിരുന്നു.
രാജ്യമെമ്പാടുമുള്ള ഗാരേജുകൾ തുറന്ന് പ്രവർത്തനമാരംഭിച്ചതിനാൽ എംഒടി ബുക്ക് ചെയ്യാൻ ഇപ്പോൾ സൗകര്യമുണ്ടെന്ന് റോഡ്സ് മിനിസ്റ്റർ പറഞ്ഞു. മാർച്ച് 30 മുതലാണ് കാർ, വാൻ, മോട്ടോർ സൈക്കിൾ എന്നിവയ്ക്ക് ആറ് മാസത്തെ എംഒടി ഒഴിവ് നല്കിയത്. നോർത്തേൺ അയർലണ്ടിൽ ഇത് ഒരു വർഷത്തേയ്ക്കാണ് നടപ്പാക്കിയത്. എന്നാൽ ടെസ്റ്റ് വേണ്ട സമയത്ത് നടത്താൻ സാധിക്കാത്തതിൽ പല ഡ്രൈവർമാരും തങ്ങളുടെ വാഹനത്തിൻ്റെ സുരക്ഷിതത്വം സംബന്ധിച്ച് ഉത്കണ്ഠ പുലർത്തുന്നവരാണ്. ടെസ്റ്റ് നടത്തിയില്ലെങ്കിലും വാഹനങ്ങൾ സുരക്ഷാ മാനദണ്ഡത്തിനനുസരിച്ച് മെയിൻറനൻസ് നടത്താൻ ശ്രദ്ധിക്കണമെന്ന് അധികൃതർ അദ്യർത്ഥിച്ചിരുന്നു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












