അടിയന്തിരമായി 10 ബില്യൺ പൗണ്ടിൻ്റെ ഫണ്ടിംഗ് വേണമെന്ന് എൻഎച്ച്എസ്. മുഖം തിരിച്ച് ചാൻസലർ റിഷി സുനാക്ക്
കൊറോണ ക്രൈസിസിൽപ്പെട്ട എൻഎച്ച്എസിന് അടിയന്തിര ആവശ്യങ്ങൾക്കായി 10 ബില്യൺ പൗണ്ടിൻ്റെ ഫണ്ടിംഗ് അനുവദിക്കണമെന്ന് ആവശ്യം. ഇക്കാര്യത്തിൽ ചാൻസലർ റിഷി സുനാക്ക് വിമുഖത കാണിക്കുന്നതിനെതിരെ എൻഎച്ച്എസ് മാനേജ്മെൻറ് രംഗത്ത് എത്തി. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ആവശ്യമായതിനെല്ലാം പണം അനുവദിക്കുമെന്ന പ്രഖ്യാനത്തിൽ നിന്ന് ചാൻസലർ പിന്നോട്ട് പോയതായി വിമർശനമുയർന്നു. ഫണ്ടിംഗ് ഉപാധികളോടെ അനുവദിക്കുന്ന ട്രഷറിയുടെ നയം സഹായകരമല്ലെന്നാണ് ഇവരുടെ നിലപാട്. ബുധനാഴ്ച പാർലമെൻ്റിൽ സമ്മർ സ്റ്റേറ്റ്മെൻറ് അവതരിപ്പിക്കാനിരിക്കെ ട്രഷറിയെ ഇത് സമ്മർദ്ദത്തിലാക്കും.
കൊറോണയുടെ രണ്ടാമതൊരു വ്യാപനവും വിൻ്റർ ക്രൈസിസും അഭിമുഖീകരിക്കാൻ അടിയന്തിര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് അതല്ലെങ്കിൽ രാജ്യത്തെ ഹെൽത്ത് കെയർ സംവിധാനം തകരുമെന്നുമാണ് എൻഎച്ച്എസ് പറയുന്നത്. കോവിഡ് ഇതര ചികിത്സകളും പുനരാരംഭിക്കേണ്ടതും അത്യാവശ്യമാണെന്ന് എൻഎച്ച്എസ് വ്യക്തമാക്കി. കൂടുതൽ ലഭിക്കുന്ന ഫണ്ടുപയോഗിച്ച് കൂടുതൽ ബെഡുകൾ ഒരുക്കാനും നൈറ്റിംഗേൽ ഹോസ്പിറ്റലുകളെ സ്റ്റാൻഡ് ബൈയിൽ നിർത്താനും സർജറികൾക്കായി പ്രൈവറ്റ് ഹോസ്പിലുകളെ ഉപയോഗപ്പെടുത്താനും ഫ്രണ്ട് ലൈൻ സ്റ്റാഫിന് PPE ലഭ്യമാക്കാനും സാധിക്കുമെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്സിക്യൂട്ടീവ് സൈമൺ സ്റ്റീവൻസ് പറഞ്ഞു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












