യുകെ പ്രോപ്പർട്ടി മാർക്കറ്റിലെ സ്റ്റാമ്പ് ഡ്യൂട്ടി ആറ് മാസത്തേയ്ക്ക് ഒഴിവാക്കുന്ന കാര്യം ചാൻസലർ റിഷി സുനാക്കിൻ്റെ പരിഗണനയിൽ
യുകെ പ്രോപ്പർട്ടി മാർക്കറ്റിലെ മാന്ദ്യത്തിൽ മാറ്റം വരുത്തുന്നതിനായി സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കുന്ന കാര്യം ഗവൺമെൻ്റ് പരിഗണിച്ചേക്കും. ഹൗസിംഗ് മാർക്കറ്റിൽ ആറ് മാസത്തേയ്ക്ക് ഹോളിഡേ നല്കുന്ന കാര്യം ചാൻസലർ റിഷി സുനാക്കിൻ്റെ ബഡ്ജറ്റ് സ്റ്റേറ്റ് മെൻറിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സ്റ്റാമ്പ് ഡ്യൂട്ടിയുടെ ത്രെഷോൾഡ് ഉയർത്തുന്ന കാര്യമാണ് ട്രഷറി പരിശോധിക്കുന്നത്. 500,000 പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി ഹൗസിംഗ് മാർക്കറ്റിന് ഉണർവ് നൽകാനാണ് ലക്ഷ്യമിടുന്നത്.
നിലവിൽ വീടുകൾക്ക് 125,000 പൗണ്ട് വരെ സ്റ്റാമ്പ് ഡ്യൂട്ടി നൽകേണ്ടതില്ല. അതിനുശേഷം 250,000 പൗണ്ട് വരെ രണ്ട് ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയുണ്ട്. അടുത്ത 675,000 പൗണ്ടിന് 5 ശതമാനവുമാണ് നിരക്ക്. ആദ്യമായി വീടു വാങ്ങിക്കുന്നവരെ ലണ്ടനിൽ 500,000 പൗണ്ട് വരെയും മറ്റു ഭാഗങ്ങളിൽ 300,000 പൗണ്ട് വരെയും സ്റ്റാമ്പ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 2005 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ സെയിലാണ് യു കെ പ്രോപ്പർട്ടി മാർക്കറ്റിൽ ഏപ്രിലിൽ നടന്നത്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












