ജനപ്രിയ പ്രഖ്യാപനങ്ങളുമായി ചാൻസലർ റിഷി സുനാക്ക്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്. വാറ്റ് അഞ്ച് ശതമാനമാക്കി
ബ്രിട്ടീഷ് പാർലമെൻ്റിൽ സമ്മർ സ്റ്റേറ്റ്മെൻ്റ് ചാൻസലർ റിഷി സുനാക്ക് ഇന്നലെ അവതരിപ്പിച്ചു. ജനോപകാരപ്രദവും ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനം നല്കുന്നതുമായ നിരവധി പ്രഖ്യാപനങ്ങൾ അദ്ദേഹം നടത്തി. 30 ബില്യൺ പൗണ്ടിൻ്റെ പദ്ധതികളാണ് അദ്ദേഹം അവതരിപ്പിച്ചത്. ജോബ് റീറ്റെൻഷൻ സ്കീമിൽ ഉണ്ടായിരുന്ന സ്റ്റാഫുകളുടെ ജോബ് ഒക്ടോബറിനു ശേഷവും നിലനിർത്തുന്ന ബിസിനസുകൾക്കുള്ള സപ്പോർട്ട് പാക്കേജിനായി 9 ബില്യൺ പൗണ്ട് നീക്കി വച്ചിട്ടുണ്ട്. ഇതിനായി ഓരോ എംപ്ളോയിയ്ക്കും 1,000 പൗണ്ട് വീതം ഗവൺമെൻ്റ് ബിസിനസുകൾക്ക് നല്കും.
കമ്പനികൾ പുതിയതായി എടുക്കുന്ന 25 വയസിൽ താഴെയുള്ള ഓരോ അപ്രൻ്റീസിനും 2,000 പൗണ്ട് വീതം ഗവൺമെൻ്റ് നല്കും. കൂടാതെ പ്രായം കുറഞ്ഞ പുതിയ സ്റ്റാഫുകളുടെ ആറു മാസത്തെ ശമ്പളവും നല്കും. വാറ്റ് നിരക്ക് 20 ൽ നിന്ന് 5 ശതമാനമാക്കി കുറച്ചു. ഹോസ്പിറ്റാലിറ്റി, ടൂറിസം, അക്കോമൊഡേഷൻ എന്നീ സർവീസ് സെക്ടറുകളിൽ വരുന്ന പബുകൾ, റെസ്റ്റോറൻറുകൾ, കഫേ, ഹോട്ടലുകൾ എന്നിവയ്ക്ക് അടുത്ത ജനുവരി വരെ ഇളവ് ലഭിക്കും. കൂടാതെ ഈറ്റ് ഔട്ട് ടു ഹെൽപ്പ് ഔട്ട് എന്ന സ്കീം അനുസരിച്ച് റെസ്റ്റോറൻ്റുകളിലും കഫേകളിലും 10 പൗണ്ട് വരെ ഡിസ്കൗണ്ട് ലഭിക്കും. 500,000 വരെ വിലയുള്ള വീടുകൾ വാങ്ങുമ്പോഴുള്ള സ്റ്റാമ്പ് ഡ്യൂട്ടി അടുത്ത മാർച്ച് വരെ ഒഴിവാക്കിയിട്ടുണ്ട്.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












