ഷോപ്പുകളിൽ ഫേസ് മാസ്ക് നിർബന്ധമാക്കുന്ന കാര്യം ഗവൺമെൻ്റ് പരിഗണിക്കുന്നു. ഇംഗ്ലണ്ടിൽ കൊറോണ റീ പ്രൊഡക്ഷൻ നമ്പരിൽ നേരിയ വർദ്ധന
ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയതിനു ശേഷം ഇംഗ്ലണ്ടിൽ കൊറോണ റീ പ്രൊഡക്ഷൻ നമ്പരിൽ നേരിയ വർദ്ധന ഉണ്ടായതായി സൂചന. റീ പ്രൊഡക്ഷൻ നമ്പർ 0.8 നും 1 നും ഇടയിലാണെന്ന് ഡാറ്റാ വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ച ഇത് 0.8 നും 0.9 നും ഇടയ്ക്കായിരുന്നു. റീ പ്രൊഡക്ഷൻ നമ്പർ ഒന്നാണെങ്കിൽ കോവിഡ് കേസുകൾ കുത്തനെ ഉയരാനുള്ള സാഹചര്യം ഉണ്ടാകും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ റീ പ്രൊഡക്ഷൻ നമ്പർ 0.7 നും 1.1 നും ഇടയിലാണ്. യു കെ മുഴുവനായി പരിഗണിക്കുമ്പോൾ റീ പ്രൊഡക്ഷൻ നമ്പർ 0.7 നും 0.9 നും മധ്യേയാണ്.
ഷോപ്പുകളിൽ ഫേസ് മാസ്ക് നിർബന്ധമാക്കുന്ന കാര്യം ഗവൺമെൻ്റ് പരിഗണിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി ബോറിസ് ജോൺസൺ സൂചന നല്കിയിട്ടുണ്ട്. സ്കോട്ട്ലൻഡിൽ ജൂലൈ 10 മുതൽ ഫേസ്കവറിംഗ് നിർബന്ധമാക്കിയിരുന്നു. ഇംഗ്ലണ്ടിൽ പബ്ളിക് ട്രാൻസ്പോർട്ടുകളിൽ ജൂൺ 15 മുതൽ ഫേസ്കവറിംഗ് റൂൾ നിലവിലുണ്ട്. സ്റ്റേ അറ്റ് ഹോം അവസാനിപ്പിച്ച് കഴിയുന്നതും ആളുകൾ ജോലി സ്ഥലങ്ങളിലേയ്ക്ക് മടങ്ങണമെന്ന് ബോറിസ് അഭ്യർത്ഥിച്ചു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS











