ലെസ്റ്ററിൽ ലോക്ക് ഡൗൺ തുടരും. സ്കൂളുകളും നഴ്സറികളും തുറക്കാൻ ജൂലൈ 24 മുതൽ അനുമതി നല്കുമെന്ന് ഹെൽത്ത് സെക്രട്ടറി
ലെസ്റ്ററിൽ ലോക്ക് ഡൗൺ ഭാഗികമായി തുടരുമെന്ന് ഗവൺമെൻ്റ് വ്യക്തമാക്കി. ഇവിടെ കൊറോണ വൈറസ് ഇൻഫെക്ഷൻ നിരക്ക് ഉയർന്ന നിലയിൽ തുടരുന്നതു മൂലമാണിത്. എന്നാൽ സ്കൂളുകളും നഴ്സറികളും തുറക്കാൻ ജൂലൈ 24 മുതൽ അനുമതി നല്കുമെന്ന് ഹെൽത്ത് സെക്രട്ടറി അറിയിച്ചു. ലെസ്റ്ററിൽ യാത്രകളും ഹോം വിസിറ്റുകളും നിരോധിച്ചിരിക്കുകയാണ്. കൂടാതെ സോഷ്യൽ ഡിസ്റ്റൻസിംഗും കർശമായി നടപ്പാക്കുന്നുണ്ട്. ഇവിടങ്ങളിൽ ഷോപ്പുകൾ തുറക്കുന്നതു സംബന്ധിച്ച് വ്യക്തമായ സൂചന ലഭ്യമല്ല.
ഹൗസ് ഓഫ് കോമൺസിൽ ഇന്നലെ നടത്തിയ അടിയന്തിര സ്റ്റേറ്റ്മെൻ്റിൽ ലെസ്റ്ററിൽ ഇൻഫെക്ഷൻ നിരക്ക് ഉയർന്ന നിലയിൽ തുടരുകയാണെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് സൂചിപ്പിച്ചു. ഇംഗ്ലണ്ടിൻ്റെ മറ്റു ഭാഗങ്ങളിൽ ജൂലൈ നാലു മുതൽ ഷോപ്പുകളും പബ്, റെസ്റ്റോറൻ്റുകൾ, ഹെയർ ഡ്രസേഴ്സ്, ഔട്ട് ഡോർ പൂളുകൾ എന്നിവ തുറക്കാൻ അനുമതി നല്കിയിരുന്നു. 100,000 പേർക്ക് 135 കൊറോണ ഇൻഫെക്ഷനുകൾ എന്ന നിരക്കിലായിരുന്ന റേറ്റ് 119 കേസുകൾ എന്ന നിലയിലേയ്ക്ക് താഴ്ന്നിട്ടുണ്ട്. ഈ മാസം അവസാനം വരെ ലെസ്റ്ററിലെ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












