മയക്കുമരുന്നടങ്ങിയ സ്വീറ്റ് പായ്ക്കറ്റുകളുമായി ഡ്രഗ് ഗാംഗുകൾ കുട്ടികളെ ലക്ഷ്യമിടുന്നു. ലെഗോ ബ്രിക്കുകളുടെ ആകൃതിയിലുള്ള 12 പൗണ്ടിൻ്റെ പായ്ക്കറ്റുകൾക്കെതിരെ പോലീസ് മുന്നറിയിപ്പ് നല്കി
മയക്കുമരുന്നടങ്ങിയ സ്വീറ്റ് പായ്ക്കറ്റുകളുമായി ഡ്രഗ് ഗാംഗുകൾ കുട്ടികളെ ലക്ഷ്യമിടുന്നതായി പോലീസ് മുന്നറിയിപ്പ് നല്കി. ലെഗോ ബ്രിക്കുകളുടെ ആകൃതിയിലുള്ള 12 പൗണ്ടിൻ്റെ പായ്ക്കറ്റുകളാണ് വിപണിയിൽ ഉള്ളത്. കിംഗ്സ്റ്റണിൽ നടന്ന ഒരു റെയ്ഡിൽ കുട്ടികളുടെ കളിപ്പാട്ടങ്ങളുടെ രൂപത്തിലുള്ള ഡ്രഗ് സ്വീറ്റ്സ് കണ്ടെത്തിയതിനെ തുടർന്നാണ് നോർഫോൾക്ക്, മെട്രോപോലിറ്റൻ പോലീസ് ഡിപ്പാർട്ട്മെൻറുകൾ ഇതേക്കുറിച്ച് അലർട്ട് നല്കിയത്. അമേരിക്കൻ കാർട്ടൂൺ ഷോയിലെ കാരക്ടറുകളായ റിക്കി, മോർട്ടി എന്നിവരുടെ ചിത്രങ്ങൾ ആലേഖനം ചെയ്ത പായ്ക്കറ്റിലാണ് കിംഗ്സ്റ്റണിൽ ഈ സ്വീറ്റ്സ് കണ്ടെത്തിയത്.
ഇവയിൽ ടെട്രാ ഹൈഡ്രോ കാനാബിനോൾ എന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ ഉയർന്ന സെൻസേഷൻ ഉണ്ടാകാൻ കാരണമാകും. ലോക്ക് ഡൗൺ കാരണം വില്പനയിൽ കുറവുണ്ടായതിനെ തുടർന്ന് കൗണ്ടി ലൈൻസ് ഗാംഗുകൾ പ്രൈമറി സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കി പുതിയ വില്പന മേഖല സൃഷ്ടിക്കുകയാണെന്ന് പോലീസ് പറയുന്നു. മയക്കുമരുന്നടങ്ങിയ ഈ സ്വീറ്റുകൾ അമേരിക്കയിൽ നിന്ന് യുകെയിലേയ്ക്ക് അനധികൃതമായി കടത്തിയതാണെന്ന് സംശയിക്കുന്നു. ടെട്രാ ഹൈഡ്രോ കാനാബിനോൾ മിതമായ അളവിൽ മസിൽ റിലാക്സൻ്റായി ഉപയോഗിക്കാറുണ്ടെങ്കിലും അമിത ഉപയോഗം മരണത്തിനു വരെ കാരണമാകാം.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












