ജോബ് റീറ്റെൻഷൻ സ്കീം ആരംഭിച്ചു. ഇന്നു രജിസ്റ്റർ ചെയ്തത് 140,000 ബിസിനസുകൾ. മ്യാൻമാറിൽ നിന്ന് 140,000 ഗൗണുകൾ എത്തിച്ചേർന്നു.
പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ ഷോർട്ടേജിനെതിരെ വ്യാപകമായ വിമർശനമുയരുന്നതിനിടെ മ്യാൻമാറിൽ നിന്ന് 140,000 ഗൗണുകൾ എത്തിച്ചേർന്നു. ടർക്കിയിൽ നിന്ന് ഇന്ന് ലഭ്യമാക്കുമെന്ന് കരുതിയിരുന്ന 84 ടൺ PPE ഡെലിവറി ഇതുവരെ ടേക്ക് ഓഫ് ചെയ്തില്ല. ഇതിൽ 400,000 ഗൗണുകൾ ഉൾപ്പെടും. പേപ്പർ വർക്കിലും സേഫ്റ്റി ക്ളിയറൻസിലും വരുന്ന താമസമാണ് മൂലമാണിത്. റോയൽ എയർ ഫോഴ്സിൻ്റെ ഫ്ളൈറ്റുകൾ ഡെലിവറിയ്ക്ക് തയ്യാറായി ഞായറാഴ്ച മുതൽ ടർക്കിയിലുണ്ട്. ഒരു ദിവസം 150,000 ഓളം ഗൗണുകളാണ് എൻഎച്ച്എസിൽ ആവശ്യമുള്ളത്.
ഗവൺമെൻറ് പ്രഖ്യാപിച്ചിരിക്കുന്ന ജോബ് റീറ്റെൻഷൻ സ്കീം ഇന്ന് ആരംഭിച്ചു. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി രജിസ്റ്റർ ചെയ്തത് 140,000 ബിസിനസുകളാണ്. എച്ച്എം ആർസിയാണ് റീറ്റെൻഷൻ സ്കീം നടപ്പിലാക്കുന്നത്. കോവിഡ് ക്രൈസിസുമൂലം തങ്ങളുടെ സ്റ്റാഫുകളെ കുറയ്ക്കേണ്ടി വരുന്ന എംപ്ളോയർമാർക്ക് സ്കീം അനുസരിച്ച് ഓരോ എംപ്ളോയിയുടെയും സാലറിയുടെ 80 ശതമാനം വരെ ഇതിലൂടെ ക്ലെയിം ചെയ്യാം. ഇതിൻ്റെ ഉയർന്ന പരിധി 2500 പൗണ്ടാണ്. ഇന്നു മാത്രം ലഭിച്ച അപേക്ഷകൾ ഒരു മില്യണോളം വർക്കേഴ്സിന് പ്രയോജനം നല്കുമെന്ന് റിഷി സുനാക്ക് ഇന്നത്തെ ലൈവ് ടെലി ബ്രീഫിംഗിൽ പറഞ്ഞു. അപ്ളൈ ചെയ്യുന്നവർക്ക് ആറ് വർക്കിംഗ് ഡേയ്ക്കുള്ളിൽ തുക ലഭിക്കും.
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE


LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS












