കൊറോണ വാക്സിൻ ട്രയലിന് തുടക്കമായി. ആദ്യ വാക്സിൻ നൽകിയത് സയൻറിസ്റ്റായ എലിസാ ഗ്രേനാറ്റോയ്ക്ക്. പരീക്ഷണം നടത്തുന്നത് 800 ഓളം പേരിൽ
കൊറോണ വാക്സിൻ്റെ യൂറോപ്പിലെ ആദ്യ ഹ്യൂമൻ ട്രയലിന് ഓക്സ്ഫോർഡിൽ തുടക്കമായി. ആദ്യ വാക്സിൻ നൽകിയത് സയൻറിസ്റ്റായ 32 കാരി ഡോ. എലിസാ ഗ്രേനാറ്റോയ്ക്കാണ്. പരീക്ഷണം നടത്തുന്നതിൻ്റെ ഭാഗമായി 800 ഓളം പേർക്ക് വാക്സിൻ നൽകും. വോളണ്ടിയർമാരിൽ പകുതിയോളം പേർക്ക് കോവിഡ് - 19 വാക്സിൻ നൽകും. മറ്റുള്ളവർക്ക് നൽകുന്നത് മെനിംജ്ജൈറ്റിസ് വാക്സിനാണ്. എന്നാൽ ഏതു വാക്സിനാണ് ലഭിച്ചതെന്ന് വെളിപ്പെടുത്തുകയില്ല. ഈ വിവരം ഡോക്ടർമാർക്ക് മാത്രമേ അറിയാൻ കഴിയൂ.
മൂന്നു മാസത്തോളം നീണ്ട പരിശ്രമത്തിലൂടെയാണ് ഈ വാക്സിൻ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ടീം വികസിപ്പിച്ചെടുത്തത്. ജെന്നിഫർ ഇൻസ്റ്റിറ്റ്യൂട്ടിലെ വാക്സിനോളജി പ്രൊഫസറായ സാറാ ഗിൽബെർട്ടാണ് പ്രീ - ക്ലിനിക്കൽ ട്രയൽ നയിച്ചത്. വാക്സിൻ ഫലപ്രദമാകാൻ 80 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് അവർ പറയുന്നത്. ലോക്കൽ ഹെൽത്ത് കെയർ വർക്കേഴ്സിനാണ് വാക്സിൻ ട്രയലിൽ മുൻഗണന നല്കുന്നത്. ഇവർക്ക് കൊറോണ ഇൻഫെക്ഷൻ ഉണ്ടാകാൻ സാധ്യത കൂടുതലായതിനാലാണിത്.
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE


LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS












