ഇംഗ്ലണ്ടിലെ മുഴുവൻ കീ വർക്കേഴ്സിനും കുടുംബാംഗങ്ങൾക്കും വൈറസ് ടെസ്റ്റിന് സൗകര്യം ഒരുങ്ങുന്നു. ഇന്ന് മുതൽ അപ്പോയിൻ്റ്മെൻറ് ഓൺലൈനിൽ ബുക്ക് ചെയ്യാം.
ഇംഗ്ലണ്ടിലെ മുഴുവൻ കീ വർക്കേഴ്സിനും കുടുംബാംഗങ്ങൾക്കും വൈറസ് ടെസ്റ്റിന് സൗകര്യം ഒരുക്കുമെന്ന് ഹെൽത്ത് സെക്രട്ടറി മാറ്റ് ഹാനോക്ക് ഇന്നലത്തെ ലൈവ് ന്യൂസ് ബ്രീഫിംഗിൽ അറിയിച്ചു. ഇതിനായി ഇന്ന് മുതൽ അപ്പോയിൻ്റ്മെൻറ് ഓൺലൈനിൽ ബുക്ക് ചെയ്യാം. പത്ത് മില്യണോളം കീ വർക്കേഴ്സിന് ഇതിൻ്റെ പ്രയോജനം ലഭിക്കും. നേരത്തെ ഇത് ഹെൽത്ത് വർക്കേഴ്സിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
സ്വാബ് ടെസ്റ്റിനുള്ള ഓൺലൈൻ അപ്പോയിൻ്റ്മെൻറ് www.gov.uk സൈറ്റിലൂടെയാണ് എടുക്കേണ്ടത്. ആൻറിജൻ ടെസ്റ്റാണ് നല്കപ്പെടുന്നത്. നിലവിൽ രോഗ ബാധയുണ്ടോ എന്ന് ഇതിലൂടെ മനസിലാക്കാൻ കഴിയും. ഏപ്രിൽ അവസാനത്തോടെ ദിനംപ്രതി 100,000 ടെസ്റ്റുകൾ നടത്തുക എന്നതാണ് ഗവൺമെൻ്റിൻ്റെ ലക്ഷ്യം. എന്നാൽ ദിവസേന 51,000 ടെസ്റ്റുകൾക്കുള്ള കപ്പാസിറ്റിയുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിൽ 23,560 ടെസ്റ്റുകൾ മാത്രമാണ് നടന്നത്. കോണ്ടാക്ട് ട്രെയിസിംഗ് ആപ്പിലൂടെയുള്ള മോണിട്ടറിംഗ് സംവിധാനവും ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ഹെൽത്ത് സെക്രട്ടറി അറിയിച്ചു.
UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE


LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS












