വെൽക്കം ബാക്ക്... ബോറിസ് തിരിച്ചെത്തുന്നു... തിങ്കളാഴ്ച പ്രധാനമന്ത്രി ഡൗണിംഗ് സ്ട്രീറ്റിലേയ്ക്ക്. ബുധനാഴ്ച പാർലമെൻ്റ് ക്വസ്റ്റ്യൻ ടൈമിലും പങ്കെടുത്തേക്കും
കോവിഡ് ബാധയെത്തുടർന്ന് വിശ്രമിക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോൺസൺ തിങ്കളാഴ്ച മുതൽ ഡൗണിംഗ് സ്ട്രീറ്റിൽ തൻ്റെ കർത്തവ്യങ്ങളിൽ വ്യാപൃതനാകും. രാജ്യത്തെ മുഴുവൻ ആശങ്കയിലാഴ്ത്തിക്കൊണ്ട് ബോറിസ് ലണ്ടനിലെ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ മൂന്നുദിവസമാണ് ഇൻ്റൻസീവ് കെയറിൽ കഴിഞ്ഞത്. ഏപ്രിൽ 12 ന് ഡിസ്ചാർജായ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയുടെ കൺട്രി റെസിഡൻസായ ചെക്കേഴ്സിൽ സുഖം പ്രാപിച്ചു വരികയാണ്. ബോറിസിൻ്റെ അഭാവത്തിൽ ഫോറിൻ സെക്രട്ടറി ഡോമനിക് റാബാണ് പ്രധാനമന്ത്രിയുടെ ചുമതലകൾ താത്കാലികമായി വഹിക്കുന്നത്.
തിങ്കളാഴ്ച മുതൽ ബോറിസ് ഡൗണിംഗ് സ്ട്രീറ്റിൽ എത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. എന്നാൽ ദിവസവും 14 മണിക്കൂർ ഓദ്യോഗിക ജോലികൾ നിർവ്വഹിക്കുന്ന പതിവ് തുടരുമോയെന്ന് വ്യക്തമല്ല. കൊറോണ ഇൻഫെക്ഷൻ മൂലമുണ്ടായ ശാരീരികാവസ്ഥയിൽ നിന്ന് അദ്ദേഹം പൂർണമുക്തനായിട്ടില്ല. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് ആയിരിക്കും നാളത്തെ ന്യൂസ് ബ്രീഫിംഗിലും ബുധനാഴ്ച പാർലമെൻ്റിലെ ക്വസ്റ്റ്യൻ ടൈംമിലും പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുക. ഡിസ്ചാർജ് ആയതിനു ശേഷം ബോറിസ് ഒരു ഔദ്യോഗിക പ്രസ്താവനകളും ഇറക്കിയിട്ടില്ല. തന്നെ ചികിത്സിച്ച എൻഎച്ച്എസിന് ഒരു വീഡിയോയിലൂടെ അദ്ദേഹം നന്ദി പറഞ്ഞിരുന്നു. ഇൻ്റൻസീവ് കെയറിൽ തന്നെ പരിചരിച്ച രണ്ടു പ നഴ്സുമാരുടെ സേവനത്തെ അദ്ദേഹം പ്രശംസിച്ചിരുന്നു.
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












