ടർക്കിയിൽ നിന്ന് എൻഎച്ച്എസിലേക്ക് എത്തിച്ച ഗൗണുകൾ സേഫ്റ്റി ചെക്കിൽ പരാജയപ്പെട്ടു. 400,000 ഗൗണുകളും ഉപയോഗശൂന്യം.
എൻഎച്ച്എസിലേക്ക് അടിയന്തിര ഉപയോഗത്തിന് എത്തിച്ച ഗൗണുകൾ മെഡിക്കൽ സ്റ്റാൻഡാർഡ് ഇല്ലാത്തവയെന്ന് റിപ്പോർട്ട്. കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പേഴ്സണൽ പ്രൊട്ടക്ടീവ് എക്യുപ്മെൻ്റിൻ്റെ ഷോർട്ടേജിനെക്കുറിച്ച് പരാതിയുയർന്ന സാഹചര്യത്തിലാണ് sർക്കിയിൽ നിന്നാണ് 400,000 ഗൗണുകൾ എത്തിച്ചത്. ഇതിൽ ഒരെണ്ണം പോലും മെഡിക്കൽ ഉപയോഗത്തിന് പറ്റിയവയല്ല. ഏപ്രിൽ 18 നാണ് ഹൗസിംഗ് മിനിസ്റ്റർ റോബർട്ട് ജെൻറിക്ക് PPE സപ്ളൈ അനൗൺസ് ചെയ്തത്. നേരത്തെയറിയിച്ച ഡെലിവറി ഡേറ്റു കഴിഞ്ഞാണ് ഇവ റോയൽ എയർ ഫോഴ്സിൻ്റെ ഫ്ളൈറ്റിൽ യുകെയിൽ എത്തിച്ചത്. സേഫ്റ്റി ഇൻസ്പെഷനിൽ ഇവ പരാജയപ്പെട്ടു. ലണ്ടൻ ഹീത്രുവിന് അടുത്തുള്ള വെയർഹൗസിലാണ് ഗൗണുകൾ സൂക്ഷിച്ചിരിക്കുന്നത്.
84 ടൺ PPEയാണ് ടർക്കിയിൽ നിന്ന് യുകെയിൽ എത്തിച്ചത്. ഉപയോഗശൂന്യമായവയുടെ തുക റീഫണ്ട് ലഭിക്കാനോ അതല്ലങ്കിൽ പുതിയ ഗൗണുകൾ ലഭ്യമാക്കാനോ ഉള്ള നടപടി സ്വീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതേ പോലെ തന്നെ ചൈനയിൽ നിന്നെത്തിച്ച ധാരാളം മാസ്കുകൾ മെഡിക്കൽ സ്റ്റാൻഡാർഡ് ചെക്കിംഗിൽ പരാജയപ്പെട്ടിരുന്നു.
For reading other news click here or please tap the HOME button on the page
XAVIERS CHARTERED CERTIFIED ACCOUNTANTS AND REGISTERED AUDITORS

LOGEZY.... SOFTWARE FOR TEMPORARY STAFFING SOLUTIONS

FOCUS FINSURE LTD.... FOR MORTGAGE AND INSURANCE

UK MALAYALAI MATRIMONY ... FOR FINDING PERFECT PARTNERS












